ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ് സിയിൽ തുടരും

ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരബാദ് എഫ് സിയിൽ തുടരും. 31കാരനായ താരം ഒരു വർഷത്തേക്ക് കൂടെ തന്റെ കരാർ നീട്ടി. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു കട്ടിമണി ഹൈദരബാദിൽ എത്തിയത്. ഹൈദരബാദിന്റെ രണ്ടാം ഗോൾ കീപ്പറായിരുന്നു കട്ടിമണി കഴിഞ്ഞ സീസണിൽ. ആകെ ആറു മത്സരങ്ങളിലെ അവസരവും കിട്ടിയുള്ളു. എങ്കിലും പുതിയ കരാർ ഒപ്പിടാൻ അദ്ദേഹം തയ്യാറായി.

2015 മുതൽ ഗോവയുടെ വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണി കഴിഞ്ഞ സീസണിൽ ആണ് ഗോവ വിട്ടത്. ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കട്ടിമണി. ഗോവ സ്വദേശിയായ കട്ടിമണി ഗോവയ്ക്കു കളിക്കും മുമ്പ് ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടി ആയിരുന്നു ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്.

Previous articleകോവിഡ്-19ന് ശേഷം ഫുട്ബോൾ പഴയതുപോലെയാവില്ലെന്ന് മെസ്സി
Next articleസാഞ്ചോയ്ക്ക് ആദ്യ ഹാട്രിക്ക്, ഗോൾ വല നിറച്ച് ഡോർട്മുണ്ട്