“തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമായി മാറുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”

Img 20211023 130835

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലക്ഷ്യം തോൽപ്പിക്കാൻ പ്രയാസമുള്ള ടീമായി മാറുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർടിംഗ് ഡയറക്ടർ കരോലിസ്. ദേശീയ മാധ്യമമായ ടൈസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരോലിസ് ടീമിന്റെ ഭാവി ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചത്. തോൽപ്പിക്കാൻ എളുപ്പത്തിൽ ഒന്നും സാധിക്കാത്ത ടീമായി ബ്ലാസ്റ്റേഴ്സ് മാറും അതിനായാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾക്ക് ആരെയും കുറ്റം പറയാനില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആരെയെങ്കിലും വിമർശിക്കാൻ ഉണ്ട് എങ്കിൽ അത് തന്നെയാകണം. താൻ ആണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നൂറു കണക്കിന് പരിശീലകരിൽ നിന്ന് താൻ തിരഞ്ഞെടുത്ത പരിശീലകനാണ് ഇവാൻ വുകമാനോവിച് എന്ന് കരോലിസ് പറഞ്ഞു. അദ്ദേഹത്തെ തനിക്ക് പൂർണ്ണ വിശ്വാസം ആണെന്നും കരോലിസ് പറയുന്നു.

Previous articleമഹമ്മദുള്ളയ്ക്കെതിരെ ബംഗ്ലാദേശ് ചീഫ്
Next article“ദ്രാവിഡിനെ ഇന്ത്യൻ പരിശീലനാക്കിയതായി പത്രത്തിലൂടെ ഉള്ള അറിവു മാത്രം” ഗാംഗുലി