“ദ്രാവിഡിനെ ഇന്ത്യൻ പരിശീലനാക്കിയതായി പത്രത്തിലൂടെ ഉള്ള അറിവു മാത്രം” ഗാംഗുലി

ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു എന്ന വാർത്തകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഗാംഗുലി. രവി ശാസ്ത്രിയ്ക്ക് പകരമായി ദ്രാവിഡ് എത്തുന്നതിനെ കുറിച്ച് ബിസിസിഐ ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. ഒരു ഉറപ്പും ഇതിൽ ഇല്ല എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഈ വിഷയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പത്ര വാർത്തകളിൽ കൂടെയുള്ള അറിവു മാത്രമാണ്. ആരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാവരെയും പോലെ ദ്രാവിഡിനും പരിശീലകനായി അപേക്ഷിക്കാം” ഗാംഗുലി പറഞ്ഞു‌. ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് പറഞ്ഞു. ദ്രാവിഡിന് ഇന്ത്യൻ 2 വർഷത്തെ കരാർ നൽകിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

Previous article“തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമായി മാറുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”
Next articleസൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ