ജോസഫ് ഗൊമ്പവു ഒഡീഷയിലേക്ക് തിരികെയെത്തുന്നു?

20220605 132636

മുൻ ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു തിരികെ ഒഡീഷയിലേക്ക് തന്നെ എത്തും എന്ന് സൂചന. ഒഡീഷയുമായി ഗൊംബാവുവിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ജോസഫ് ഗൊംബവുവിനെ തന്നെ ആണ് പുതിയ പരിശീലകനായി ഒഡീഷ പരിഗണിക്കുന്നത്. 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ഉണ്ടായിരുന്നു.

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു അവസാനമായി അമേരിക്കയിൽ ആയിരുന്നു പ്രവർത്തിച്ചത്. അമേരിക്കൻ ക്ലബായ ക്വീൻസ്ബോറോയിൽ ആണ് ഗൊംബാവു ഉണ്ടായിരുന്നത്.
20220605 132628
അവസാനം ഗൊംബവു പരിശീലകനായ സമയത്ത് ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്. . മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Previous articleഅസറുദ്ദീൻ മൊഹമ്മദൻസിൽ കരാർ പുതുക്കി
Next articleഉക്രൈനിലെ ക്ലബ് ഫുട്ബോൾ പുനരാരംഭിക്കുന്നു