അസറുദ്ദീൻ മൊഹമ്മദൻസിൽ കരാർ പുതുക്കി

Newsroom

Picsart 22 06 05 12 56 51 903

ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് ഒരു താരത്തിന്റെ കൂടെ കരാർ പുതുക്കി. അവരുടെ അറ്റാക്കിലെ പ്രധാനി ആയ അസറുദ്ദീൻ മല്ലിക് ആണ് കരാർ പുതുക്കിയത്. ഒരു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു അസറുദ്ദീൻ മൊഹമ്മദൻസിന്റെ ഭാഗമായത്. കഴിഞ്ഞ ഐ ലീഗിൽ 12 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിരുന്നു. സീസണിൽ ആകെ മൂന്ന് ഗോളുകൾ നേടാനും അസറുദ്ദീനായി.

മുമ്പ് ബെംഗളൂരു യുണൈറ്റഡിനായും 24കാരൻ കളിച്ചിട്ടുണ്ട്. 2015 മുതൽ 2019വരെ മോഹൻ ബഗാനൊപ്പം ആയിരുന്നു അസറുദ്ദീൻ ഉണ്ടായിരുന്നത്. അവർക്ക് ഒപ്പം 2018-19 സീസണിൽ കൊൽക്കത്ത ഫുട്ബോൾ ലീഗ് വിജയിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.