പുതിയ സീസണായി ഒരുങ്ങുന്ന എഫ് സി ഗോവ അവരുടെ പ്രധാന താരമായ ജോർഗെ ഓർടിസിനെ നിലനിർത്തും. ഓർടിസ് എഫ് സി ഗോവയിൽ പുതിയ കരാർ ഒപ്പുവെക്കാൻ സാധ്യതയുണ്ട് എന്ന് ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ സാന്നിദ്ധ്യമായ മാർക്കസ് പറയുന്നു. ഇപ്പോൾ ഓർടിസിന് 2022വരെയുള്ള കരാർ ഗോവയിൽ ഉണ്ട്. താരം പുതിയ കരാർ ഒപ്പുവെച്ച് ദീർഘകാലം ഗോവയിൽ തുടരാൻ ആണ് സാധ്യത.
കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ ഗോവയ്ക്ക് വേണ്ടി കളിച്ച ഓർടിസ് 6 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. മുൻ അത്ലറ്റിക്കോ മാഡ്രിഡ് ബി താരമാണ് ജോർഗെ ഓർട്ടിസ്. 29കാരനായ താരം ഏഷ്യൻ ചാമ്പ്യൻസ് ലീഗിനായി തയ്യാറെടുക്കുകയാണ് ഇപ്പോൾ.
ഗെറ്റഫെ അക്കാദമിയിലൂടെ വളർന്ന താരം സ്പാനിഷ് ക്ലബുകളായ സി വൈ ഡി ലിയോണസ, ആൽബെസെറ്റ വി, റിയൽ ഒവിയേഡോ എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.