സരാബിയ ഇറ്റലിക്ക് എതിരെ കളിച്ചേക്കില്ല

20210703 214652

സെമി ഫൈനലിൽ ഇറങ്ങുമ്പോൾ സ്പാനിഷ് നിരയിൽ അവരുടെ അറ്റാക്കിംഗ് താരം സരാബിയ ഉണ്ടായേക്കില്ല. ഇറ്റലിയെ ആണ് യുവേഫ യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ നേരിടേണ്ടത്. പേശി വലിവ് അനുഭവപ്പെട്ട സരാബിയക്ക് വിശ്രമം വേണ്ടിവരും എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് സെമി നടക്കേണ്ടത്.

29കാരനായ പി എസ് ജി വിംഗർക്ക് സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനലിനിടെ ആയിരുന്നു പരിക്കേറ്റത്. അദ്ദേഹം അന്ന് രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നില്ല. അന്ന് പകരക്കരനായി എത്തിയഡാനി ഓൾമോ ഇറ്റലിക്ക് എതിരെയും ആദ്യ ഇലവനിൽ എത്തിയേക്കും. യൂറോ 2020ൽ സരബിയ ഇതുവരെ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്പെയിനായി സംഭാവന നൽകിയിട്ടുണ്ട്. താരത്തിന്റെ അഭാവം ഇറ്റലിക്ക് എതിരെ വലിയ തിരിച്ചടിയാകും. ലിയനാർഡോ സ്പിനാസോള ഇറ്റലി നിരയിലും ഉണ്ടാകില്ല.

Previous articleഓർടിസ് എഫ് സി ഗോവയിൽ പുതിയ കരാർ ഒപ്പുവെക്കാൻ സാധ്യത
Next articleനിരാശയാർന്ന വാർത്ത, സ്പിനസോള ഈ വർഷം ഇനി കളിക്കില്ല