ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മാൻസോറോയെ മുംബൈ സിറ്റി സൈൻ ചെയ്തു

Newsroom

ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മാൻസോറോയെ മുംബൈ സിറ്റി സ്വന്തമാക്കി. ഫ്രീ ട്രാൻസ്ഫറിൽ ആണ് നീക്കം. 2024-25 സീസണിൻ്റെ അവസാനം വരെയുള്ള കരാറിൽ മാൻസോറോ ഒപ്പുവെച്ചു. 32-കാരനായ താരം ഫ്രാൻസിലെ സ്റ്റേഡ് ഡി റെയിംസിൽ ആണ് തൻ്റെ സീനിയർ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.

മുംബൈ സിറ്റി 24 06 25 17 17 33 482

അതിനുശേഷം ബൾഗേറിയ (പിഎഫ്‌സി സ്ലാവിയ സോഫിയ), ലിത്വാനിയ (എഫ്‌കെ സൽഗിരിസ്), കസാക്കിസ്ഥാൻ (ടോബോൾ, അസ്താന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. യുവേഫ യൂറോപ്പ ലീഗ്, യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് തുടങ്ങിയ എലൈറ്റ് യൂറോപ്യൻ മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

ലിത്വാനിയൻ കപ്പ്, കസാഖ് കപ്പ്, തുടർച്ചയായ രണ്ട് കസാഖ് ലീഗ് കിരീടങ്ങൾ എന്നിവ അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2023-24 സീസണിൽ ജംഷഡ്പൂർ എഫ്‌സിയിലൂടെ മൻസോറോ ഇന്ത്യയിലേക്ക് മാറി. 2023-24 സീസണിൽ 24 മത്സരങ്ങളിൽ രണ്ട് അസിസ്റ്റുകളോടെ ആറ് ഗോളുകൾ നേടിയിരുന്നു.