ജെജെ ഇനി ഈസ്റ്റ് ബംഗാളിനായി ഗോളടിക്കും

- Advertisement -

ചെന്നൈയിന്റെ മുൻ സ്ട്രൈക്കറായ ജെജെ ഇനി ഈസ്റ്റ് ബംഗാളിന്റെ ജേഴ്സിയിൽ. താരം മുൻ ക്ലബ് ആയ ചെന്നൈയിൻ വിടുന്നതായി കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ജെജെയുടെ ഈസ്റ്റ് ബംഗാളിലേക്കുള്ള വരവ് ഔദ്യോഗികമാകുന്നത്. ഐ എസ് എല്ലിലേക്ക് വരുമെന്ന് ഉറപ്പായ ഈസ്റ്റ് ബംഗാൾ ഇപ്പോൾ ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ്. ഈസ്റ്റ് ബംഗാളിൽ രണ്ട് വർഷത്തെ കരാർ ആകും ജെജെ ഒപ്പുവെക്കുക.

ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജെജെ. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകൾ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്‌. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിൽ ജെജെയുടെ സേവനം അധികം ചെന്നൈയിന് ലഭിച്ചിരുന്നില്ല.

Advertisement