“ജംഷദ്പൂരിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടക്കണം, കിരീടം നേടണം” – ജീക്സൺ

പരിക്ക് മാറി തിരികെയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് യുവ മധ്യനിര താരം ജീക്സൺ നാളെ ജംഷദ്പൂരിനെ തോൽപ്പിക്കുക തന്നെയാണ് ലക്ഷ്യം എന്ന് പറഞ്ഞു. ജംഷദ്പൂരിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്താനും അതു കഴിഞ്ഞ് ഐ എസ് എൽ കിരീടം ഉയർത്തലും ആണ് ലക്ഷ്യം എന്നും അതിനായി പ്രവർത്തിച്ച് കൊണ്ടേയിരിക്കും എന്ന് ജീക്സൺ പറഞ്ഞു.

പരിക്ക് മാറി തിരികെയെത്തുന്നതിൽ സന്തോഷം മാത്രം എന്ന് ജീക്സൺ പറഞ്ഞു. കളത്തിൽ ഇറങ്ങിയാൽ തന്റെ 100 ശതമാനം താൻ നൽകും. ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അവസാന മൂന്ന് വർഷത്തോളമായി താൻ ഉണ്ട്. ഇപ്പോൾ പ്ലേ ഓഫിൽ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ട് എന്നും ജീക്സൺ പറഞ്ഞു.