വാസ്കസിന്റെ ഗോളിന് വീണ്ടും മികച്ച ഗോളിനുള്ള പുരസ്കാരം

ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ഐ എസ് എല്ലിൽ മികച്ച ഗോളിനുള്ള പുരസ്കാരം നേടി. എഫ് സി ഗോവക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം വാസ്കസ് നേടിയ ഗോൾ ഐ എസ് എല്ലിലെ അവസാന മാച്ച് റൗണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടിങിലൂടെ ആണ് ഈ പുരസ്കാരം വാസ്കസിന് ലഭിച്ചത്. വാസ്കസിന്റെ ഗോളിന് 66 ശതമാനം വോട്ടാണ് ലഭിച്ചത്.

ഈ ഗോൾ അന്ന് കേരള ബ്ലാസ്റ്റേഴ്സിന് അവസാന നിമിഷം സമനില നേടി തന്നിരുന്നു. ഇതിനു മുമ്പ് വാസ്കസ് ഐ എസ് എല്ലിൽ മികച്ച ഗോളിനുള്ള പുരസ്കാരം നേടിയുട്ടുണ്ട്. അവസാനം നോർത്ത് ഈസ്റ്റിന് എതിരെ വാസ്കസ് നേടിയ 59 മീറ്റർ ദൂരെ നിന്നുള്ള ഗോളായിരുന്നു ഈ പുരസ്കാരം നേടുയത്.