ജയേഷ് റാണ ബെംഗളൂരു എഫ് സിയിലേക്ക്

Maxresdefault 4 1 1024x576
Credit: Twitter
- Advertisement -

എ ടി കെ മോഹൻ ബഗാന്റെ താരമായ ജയേഷ് റാണ കൊൽക്കത്ത വിടും. താരം ബെംഗളൂരു എഫ് സിയിലേക്ക് അടുക്കുന്നതായാണ് വിവരങ്ങൾ. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്. തരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. കരാർ തുടരാൻ ക്ലബ് ആഗ്രഹിക്കുന്നില്ല. ബെംഗളൂരുവുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

ഈ കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരമാണ് ജയേഷ് . ഐസോളിൽ നിന്നായിരുന്നു ജയേഷ് റാണെ 2017ൽ എ ടി കെയിലേക്ക് എത്തിയത്. ഇതുവരെ ഐ എസ് എല്ലിൽ 85 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ് സിക്കായും മുമ്പ് ഐ എസ് എല്ലിൽ ജയേഷ് കളിച്ചിട്ടുണ്ട്.

Advertisement