“എന്തു വില കൊടുത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാളണ്ടിനെ സ്വന്തമാക്കണം” – സ്കോൾസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എർലിങ് ഹാളണ്ടിനെ സൈൻ ചെയ്യണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡർ പോൾ സ്കോൾസ്. ഡോർട്മുണ്ടിന്റെ താരമായ ഹാളണ്ടിനു വേണ്ടി യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി അടക്കം യൂറോപ്പിലെ പ്രമുഖ ക്ലബുകൾ എല്ലാം രഗത്തുണ്ട്. ഹാളണ്ട മാഞ്ചസ്റ്ററിലേക്ക വരുന്നു എങ്കിൽ അത് ചുവപ്പ് ടീമിലേക്ക് ആകട്ടെ എന്ന് സ്കോൾസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് എന്തായാലും ഒരു നമ്പർ 9 ആവശ്യമുണ്ട്. ഹാളണ്ട് എത്ര നല്ല ടാലന്റ് ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒലെ ഗണ്ണാർ സോൾഷ്യാറുമായി ഹാളണ്ടിന് നല്ല ബന്ധവുമാണ്. സ്കോൾസ് പറഞ്ഞു. മുമ്പ് മോൾഡെയിൽ ഒലെയ്ക്ക് കീഴിൽ കളിച്ച താരമാണ് ഹാളണ്ട്. ഹാളണ്ട് ആയിരിക്കും യുണൈറ്റഡിന് ഏറ്റവും അനുയോജ്യനായ സ്ട്രൈക്കർ എന്നും താരത്തെ എന്തു വിലകൊടുത്തും യുണൈറ്റഡ് സൈൻ ചെയ്യണമെന്നും സ്കോൾസ് പറഞ്ഞു.

Advertisement