ഫുൾബാക്ക് റിക്കിക്ക് ജംഷദ്പൂരിൽ പുതിയ കരാർ

ഫുൾബാക്കായ റിക്കി ലാലമോമ ജംഷദ്പൂരിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചു. കഴിഞ്ഞ സീശണിൽ ജംഷഡ്പൂർ ലീഗ് ഷീൽഡ് ഉറപ്പാക്കുന്നതിൽ മിസോ ഡിഫൻഡർ വലിയ പങ്കുവഹിച്ചിരുന്നു.

രണ്ട് സീസണുകളിലുമായി ജംഷഡ്പൂരിനൊപ്പം 15 ക്ലീൻ ഷീറ്റ് നേടാൻ ഡിഫൻഡദ്ക്ക് ആയിരുന്നു. രണ്ട് സീസണുകളിലായി ഡിഫൻഡർ 130 ടാക്കിളുകൾ, 63 ഇന്റർസെപ്ഷനുകൾ, 84 ക്ലിയറൻസുകൾ, 75 ബ്ലോക്കുകൾ എന്നിവ നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആവേശകരമായ 3-2 വിജയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതുരെ ഹീറോ ഓഫ് ദി മാച്ച് അവാർഡും റിക്കി നേടിയിരുന്നു.

സോ യുണൈറ്റഡ്, ഐസ്വാൾ എഫ്‌സി, മോഹൻ ബഗാൻ, എ ടി കെ എന്നിവിടങ്ങളിൽ റിക്കി മുമ്പ് കളിച്ചിട്ടുണ്ട്.