“താൻ വന്നതിനു ശേഷം കേരള ബ്ലസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം മത്സരമാണിത്” – ഇവാൻ വുകമനോവിച്

Newsroom

Picsart 24 02 13 11 20 34 548
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ കേരള ബ്ലാസ്റ്റേഴ്സ് കാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്നലെ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഉണ്ടായത് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ കൊച്ചിയിൽ വെച്ച് 3-1ന്റെ പരാജയം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. ഹോം ഗ്രൗണ്ടിലെ ഈ സീസണിലെ ആദ്യ പരാജയമായിരുന്നു ഇത്.

ഇവാൻ 23 11 05 10 11 18 246

“ഞാൻ ഇവിടെ എത്തിയതിന് ശേഷം ഞങ്ങൾ കളിച്ച ഏറ്റവും മോശം കളിയാണ് ഇതെന്ന് എനിക്ക് തോന്നുന്നു” ഇവാൻ മത്സര ശേഷം പറഞ്ഞു. ഇന്നലെ ഹാഫ് ടൈമിൽ ഞാൻ കളിക്കാരോട് ഇങ്ങനെ കളിക്കുകയാണെങ്കിൽ തോൽക്കും എന്ന് പറഞ്ഞിരുന്നു എന്ന് ഇവാൻ പറഞ്ഞു. “അവസാനം വരെ ഈ രീതിയിൽ കളിക്കണമെങ്കിൽ, ഞങ്ങൾ എല്ലാ ഗെയിമുകളും തോൽക്കും എന്ന് ഞാൻ ഹാഫ്ടൈമിൽ കളിക്കാരോട് പറഞ്ഞു, നമ്മൾ പ്രതികരിക്കണം. കഠിനാധ്വാനം ചെയ്യണം. പ്രതികരിക്കേണ്ടതും കഠിനാധ്വാനം ചെയ്യേണ്ടതും നമ്മളാണ്” ഇവാൻ പറയുന്നു.

“ഇത്തരത്തിലുള്ള സമീപനം ഞങ്ങൾ തുടർന്നാൽ, അവസാനം വരെ എല്ലാ ഗെയിമുകളും നമുക്ക് എളുപ്പത്തിൽ തോൽക്കാം, അത് ഉറപ്പാണ്.” ഇവാൻ തുടർന്നു. ഞങ്ങൾ ഈ കളി തുടരുകയാണെങ്കിൽ ടേബിളിൽ മുന്നിൽ നിൽക്കാൻ അർഹിക്കുന്നില്ല എന്ന് കോച്ച് പറഞ്ഞു.