ആദ്യ ദിവസം ദക്ഷിണാഫ്രിക്ക നേടിയത് 220 റൺസ്, രക്ഷയായത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

Sports Correspondent

Southafricabatting
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്. ഒരു ഘട്ടത്തിൽ 150/6 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 220/6 എന്ന നിലയിൽ എത്തിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റുവാന്‍ ഡി സ്വാര്‍ഡടും – ഷോൺ വോൺ ബെര്‍ഗും ചേര്‍ന്ന് നേടിയ 70 റൺസാണ്.

Nzrachinravindra

റുവാന്‍ 55 റൺസും ഷോൺ 34 റൺസും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി രച്ചിന്‍ രവീന്ദ്ര 3 വിക്കറ്റ് നേടി. 39 റൺസ് നേടിയ ഡേവിഡ് ബെഡിംഗാം ആണ് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രധാന സ്കോറര്‍. റയനാര്‍ഡ് വാന്‍ ടോണ്ടര്‍ 32 റൺസ് നേടി.