“വെള്ള കുപ്പായം ഭാഗ്യം കൊണ്ടു വരും”

Ivan Blasters

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും അദ്ദേഹത്തിന്റെ വെള്ള കുപ്പായവും ഈ സീസൺ തുടക്കം മുതൽ ആരാധകരുടെ പ്രിയപ്പെ കാര്യമാണ്. വെള്ള ഷർട്ട് ഇവാന് ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അത് തന്നെയാണ് തന്റെയും വിശ്വാസം എന്ന് പരിശീലകൻ ഇന്നലെ തമാശയായി പറഞ്ഞു. മത്സര ശേഷം സംസാരിക്കവെ ആണ് ഇവാൻ ഷർട്ടിനെ കുറിച്ച് സംസാരിച്ചത്.

ഈ ഷർട്ട് അലക്കി വെളുപ്പിച്ച് താൻ ഞായറാഴ്ച ഫൈനലിന് ഇടും എന്ന് ഇവാൻ പറഞ്ഞു. ഈ ജേഴ്സി തനിക്ക് ഭാഗ്യം കൊണ്ട് വരുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു. ഇവാൻ ടച്ച് ലൈനിൽ നിൽക്കുമ്പോൾ ഒക്കെ വെള്ള ഷർട്ട് തന്നെ ഇടണം എന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഇപ്പോൾ ഇവാ‌ൻ വെള്ള ഷർട്ട് അണിഞ്ഞാണ് എത്താറ്.