ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനഘട്ടത്തിലെ ഫിക്സ്ചറുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പ്ലേ ഓഫിനായി ഒരുങ്ങാൻ സമയമില്ലെങ്കിൽ പിന്നെ എല്ലാത്തിന്റെയും അർത്ഥം എന്താണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചോദിച്ചു. ഈ ഫിക്സ്ചറുകൾ കാരണം ടീമുകൾ തകരുകയാണെന്നും ലീഗിന്റെ നിലവാരം കുറഞ്ഞു വരികയാണെന്നും ഇവാൻ പറഞ്ഞു.
ഏഴു ദിവസത്തിന് ഇടയിൽ 8 വിമാനയാത്രകൾ ആണ് നടത്തേണ്ടി വന്നത്. ആകെ ഒരു ദിവസം മാത്രമാണ് ഇതിനിടയിൽ പരിശീലിപ്പിക്കാൻ കഴിയുന്നത്. അതിനിടയിൽ മൂന്ന് മത്സരങ്ങളും കളിക്കണം. ഇത് എങ്ങനെയാണ് ലീഗിന് ഗുണം ചെയ്യുക എന്ന് ഇവാൻ ചോദിക്കുന്നു. കളിക്കാർക്ക് ഈ സാഹചര്യങ്ങളിൽ വളരെ വലിയ പ്രതിസന്ധികൾ നൽകുന്നു. അദ്ദേഹം പറഞ്ഞു.
ഒപ്പം ഇപ്പോൾ കാലാവസ്ഥ മാറി ചൂട് വർദ്ധിച്ചതും കളിക്കാർ പ്രയാസം നൽകുന്നു. പരിശീലനം ശരിയായ രീതിയിൽ നടക്കാത്തത് പരിക്കുകൾ വർധിക്കാൻ കാരണമാകുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലൻ പറഞ്ഞു. അടുത്ത സീസണിൽ എങ്കിലും ഇതിനു മാറ്റം ഉണ്ടാകണം എന്നും കോച്ച് പറഞ്ഞു.