“ഇവാൻ കലിയുഷ്നിയെ കേരള ബ്ലാസ്റ്റേഴ്സിൽ നിലനിർത്താൻ ആകുന്നത് എല്ലാം ചെയ്യും”

Newsroom

Ivan Blaster
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ യുവതാരം ഇവാൻ കലിയുഷ്നി ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ ആണ് ക്ലബിൽ കളിക്കുന്നത്. കലിയുഷ്നി ഈ സീസൺ കഴിഞ്ഞും ക്ലബിൽ തുടരണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത്‌. എന്നാൽ ഇവാനെ നിലനിർത്തുമോ എന്നത് വലിയ ചോദ്യമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറയുന്നു. ഇവാൻ അദ്ദേഹത്തിന്റെ രാജ്യത്തിലെ സാഹചര്യങ്ങൾ കാരണം ആണ് ഇവിടെ എത്തിയത്. ഈ സീസൺ കഴിഞ്ഞാൽ ഇവാനെ നിലനിർത്തുക പ്രയാസം തന്നെ ആയിരിക്കും എന്ന് കോച്ച് പറയുന്നു.

ഇവാൻ 22 12 26 00 17 00 482

യൂറോപ്പ്യൻ മാർക്കറ്റിൽ ഇതുപോലെ ടാലന്റഡ് ആയ താരങ്ങൾക്ക് വലിയ മൂല്യം നൽകേണ്ടി വരും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏത് ക്ലബ് ഏത് താരത്തിന് നൽകിയ തുകയേക്കാളും വലുതാകും അത് എന്ന് കോച്ച് പറയുന്നു. എങ്കിലും ഇത് ഫുട്ബോൾ ആണെന്നും ഇവാനെ ഇവിടെ നിർത്താൻ വേണ്ടി ആകുന്നതെല്ലാം ക്ലബ് ചെയ്യും എന്നും കോച്ച് പറഞ്ഞു.

ഇവാന് അദ്ദേഹത്തിന്റെ ഉക്രൈൻ ക്ലബിൽ അഞ്ചു വർഷത്തെ കരാർ ഉണ്ട്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകില്ല. കലിയുഷ്നി ഇവിടെ സന്തോഷവാൻ ആണെന്നും അദ്ദേഹത്തിന്റെ താല്പര്യവും പ്രധാനം ആകും എന്നും വുകമാനോവിച് പറഞ്ഞു.