തൊടുപുഴയിൽ കിരീടം ഉയർത്തി സോക്കർ ഷൊർണ്ണൂർ

Newsroom

Picsart 23 02 07 23 32 21 994

തൊടുപുഴ സെവൻസ് ടൂർണമെന്റിന്റെ ഫൈനലിൽ ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ച് സോക്കർ ഷൊർണ്ണൂർ കിരീടം ഉയർത്തി. പെനാൾട്ടു ഷൂട്ടൗട്ടിൽ ആയിരുന്നു ഷൊർണ്ണൂരിന്റെ വിജയം. കളി ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് സോക്കർ സ്പോർട്ടിംഗ് വിജയിക്കുകയായിരുന്നു.

സോക്കർ ഷൊർണ്ണൂർ 23 02 07 23 31 56 260

ടൗൺ ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കർ എംബാപ്പെയെ മത്സരത്തിലുടനീളം നിശബ്ദനാക്കി സോക്കർ സ്‌പോർട്ടിംഗ് ശക്തമായ പ്രതിരോധ പ്രകടനം കാഴ്ചവെച്ചു. നിശ്ചിത സമയത്ത് ഗോളുകൾ ഇല്ലാതിരുന്നിട്ടും മത്സരം ആവേശകരമായിരുന്നു. ഈ വിജയം സോക്കർ സ്‌പോർട്ടിംഗിന്റെ സീസണിലെ ആദ്യ കിരീടം ആണ് അവർക്ക് സമ്മനിച്ചത്. നേരത്തെ സെമിയിൽ ശാസ്ത തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് അവർ ഫൈനലിലെത്തിയത്.