ഹൈദരബാദ് ടീമിന്റെ മനം കവർന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ

Ivan Manolo

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെ ഐ എസ് എല്ലിൽ ഹൈദരബാദ് ആദ്യമായി പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇന്നലെ വിജയിച്ച് സെമി ഉറപ്പിച്ചതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ ഹൈദരബാദ് പരിശീലകൻ മനോലോ തനിക്ക് അത്രത്തോളം സന്തോഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ അഭിനന്ദിക്കാൻ ആയി ഹൈദരബാദ് ഡ്രസിംഗ് റൂമിൽ വന്നപ്പോൾ ലഭിച്ചു എന്ന് പറഞ്ഞു.

ഐ എസ് എൽ സെമി ഫൈനലിൽ എത്തിയ ഹൈദരബാദിനെ ഡ്രസിംഗ് റൂമിൽ എത്തിയാണ് ഇവാൻ വുകമാനോവിച് അഭിനന്ദിച്ചത്. “യോഗ്യത നേടിയ ടീമിനെ അഭിനന്ദിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഞങ്ങളുടെ മുറിയിൽ കയറിയതെന്ന് ഇന്ത്യൻ ഫുട്‌ബോളിലുള്ളവർ അറിഞ്ഞിരിക്കണം.” ഇവാൻ പറയുന്നു.

“ഹീറോ ഐഎസ്എല്ലിന് പരിശീലകരുടെ നിലവാരം ഇതാണ്.” എന്ന് മനോലോ ഇവാനെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.