കേരള ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ പ്ലേ ഓഫിനായും ഒന്നാം സ്ഥാനത്തിനായും പോരാടും”

Ivan

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനായുള്ള പോരാട്ടം തുടരും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. പരാജയപ്പെട്ടു എങ്കിലും ഇപ്പോൾ ഞങ്ങൾ പരിശ്രമിക്കുന്നത് തുടരേണ്ടതുണ്ട് എന്ന് ഇവാൻ പറഞ്ഞു. കാരണം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ അടുത്ത മത്സരം കളിക്കാൻ പോവുകയാണ്. നമ്മൾ നമ്മുടെ ജോലി തുടരണം. പോയിന്റ് നേടാനും പട്ടികയിൽ ഒന്നാമതെത്താനും ശ്രമിക്കുന്നതിന് അവസാനം വരെ പോരാടാൻ ഉള്ളതാണ് ഈ മൂന്ന് മത്സരങ്ങൾ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

അവസാന രണ്ട് മത്സരങ്ങളും വിജയിക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഇനുയുള്ള മൂന്ന് മത്സരങ്ങളിലും പരാമവധി പോയിന്റ് എടുക്കുക നിർബന്ധമാണ്. താരങ്ങൾ മത്സരങ്ങൾ തുടർച്ചയായി വരും എന്ന് അറിയുന്നവരാണ്. അതുകൊണ്ട് അവരും മൂന്ന് മത്സരങ്ങളിലും ഫുൾ പോയിന്റുകൾ എടുക്കാൻ ആകും ശ്രമിക്കുക എന്നും ഇവാൻ പറഞ്ഞു.