ഐ എസ് എൽ കിരീടമോ ഷീൽഡോ നേടുകയാണ് ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ജോഷുവ സോട്ടിരിയോ

Newsroom

Picsart 23 05 26 12 15 32 893
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിംഗ് ജോഷുവ സോട്ടിരിയോ ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടുകയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു. “കഠിനാധ്വാനമില്ലാതെ വിജയമില്ല,അതിനാൽ ആദ്യം കഠിനാധ്വാനം ചെയ്യുക, അതിലൂടെ നമുക്ക് ലീഗും (ഷീൽഡും) കപ്പും (ഹീറോ ഐഎസ്എൽ കിരീടം) നേടാനാകും. അതായിരിക്കും പ്രധാന ലക്ഷ്യം. വ്യക്തിപരമായി എനിക്ക് കഴിയുന്നത്ര ഗോളുകൾ നേടി ടീമിന്റെ വിജയത്തിന് സഹായിക്കണം. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Picsart 23 05 26 12 15 44 208

“ഐ എസ് എൽ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും, പക്ഷേ വ്യത്യസ്ത സാഹചര്യങ്ങളോട് ഞാൻ മുൻപും പൊരുത്തപ്പെട്ടിട്ടുണ്ട്. ഞാൻ U20, U23 ദേശീയ ടീം ഗെയിമുകളും ഏഷ്യയിൽ AFC ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നുകളും കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു

40,000 മുതൽ 50,000 വരെ ആളുകൾ നിറഞ്ഞ ഒരു സ്റ്റേഡിയത്തിന് മുന്നിൽ ആണ് കളിക്കേണ്ടത്. അതിനായി കാത്തിരിക്കുന്നു. ഞാൻ തീർച്ചയായും സീസണിന്റെ അവസാനത്തിൽ, ലീഗ് ഷീൽഡ് അല്ലെങ്കിൽ ഹീറോ ഐ‌എസ്‌എൽ കിരീടം സ്വന്തമാക്കാൻ ശ്രമിക്കും.” അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിലാണ് ജോഷുവ എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് ഓസ്ട്രേലിയക്ക് പുറത്ത് അദ്ദേഹം കളിക്കുന്നത്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവിൽ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.