“പ്രതീക്ഷയുടെ ഒരു ശതമാനം പോലും ഷനക കളിച്ചില്ല” – സെവാഗ്

Newsroom

Picsart 23 05 26 11 36 15 946
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ഓൾറൗണ്ടർ ദസുൻ ഷനക തീർത്തും നിരാശപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗ്. അഹമ്മദാബിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് മുംബൈ ഇന്ത്യൻസിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു സെവാഗ്. ഷനകയെ ആദ്യ ഇലവനിൽ നിന്ന് മാറ്റണം എന്നും സെവാഗ് പറയുന്നു.

ശനുക 113416

“ദസുൻ ഷനകയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, ജിടിക്ക് ഒടിയൻ സ്മിത്തിനെയും അൽസാരി ജോസഫിനെയും ഷനകയ്ക്ക് പകരം കളിപ്പിക്കാൻ ആകും. ഷനക തീർത്തും നിരാശപ്പെടുത്തി. ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു, ആ പ്രതീക്ഷകൾക്കൊത്ത് ഒരു ശതമാനം പോലും അദ്ദേഹം കളിച്ചിട്ടില്ല.” സെവാഗ് പറഞ്ഞു.

ഷനകയ്ക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് മാൻഹോറിനെ കളിപ്പിക്കണം, കാരണം അദ്ദേഹം സിക്സറുകൾ അടിക്കാൻ കഴിവുള്ള ഒരു ബാറ്ററാണ്. സെവാഗ് കൂട്ടിച്ചേർത്തു.