ഐ എസ് എൽ ഷീൽഡ് വിജയിക്കുകയാണ് ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിലെ ലക്ഷ്യം ഐ എസ് എൽ ഷീൽഡ് നേടൽ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആണ് സ്കിങ്കിസ് ഐ എസ് എൽ ഷീൽഡിനെ കുറിച്ച് പറഞ്ഞത്. ഐ എസ് എൽ ഷീൽഡ് ക്ലബിന്റെ സ്വപ്നമാണ് എന്ന് സ്കിങ്കിസ് പറഞ്ഞു. ഐ എസ് എൽ ഷീൽഡ് നേടണം എന്ന ആഗ്രഹം ഉള്ളത് എന്ത് കൊണ്ടെന്ന് വെച്ചാൽ അത് ക്ലബിനെ രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യയിൽ കളിക്കാനുള്ള അവസരം നൽകും. അതാണ് ഷീൽഡ് ആഗ്രഹിക്കുന്നത് എന്ന് സ്കിങ്കിസ് പറഞ്ഞു.

ഭാവിയിൽ അത് നേടാൻ ഞങ്ങൾക്ക് ആകും എന്ന് തന്നെ വിശ്വസിക്കുന്നു. സ്കിങ്കിസ് പറഞ്ഞു. ഈ സീസണിൽ ഫൈനലിൽ എത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകും എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും എന്നും സ്കിങ്കിസ് പറഞ്ഞു.