“പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയേ മതിയാകു” – ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്ന് പരിശീലകൻ ഈൽകോ ഷറ്റോരി. ടീം നേരിടുന്ന പ്രധാന പ്രശ്നം സെറ്റ് പീസിൽ വഴങ്ങുന്ന ഗോളുകൾ ആണെന്ന് ഷറ്റോരി പറഞ്ഞു. സെറ്റ് പീസുകളിൽ വളരെ കൂടുതൽ ഗോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. താൻ തന്റെ താരങ്ങളോട് സെറ്റ് പീസിൽ ഗോൾ വഴങ്ങരുത് എന്ന് പ്രത്യേകം പറയാറുണ്ട്. കോച്ച് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഏറ്റവും നന്നായി സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്ത പരിശീലകൻ ആയിരുന്നു താൻ എന്ന് നോർത്ത് ഈസ്റ്റിലെ റെക്കോർഡ് ചൂണ്ടിക്കാണിച്ച് ഷറ്റോരി പറഞ്ഞു. ഇവിടെയും അത് ആവർത്തിക്കാൻ പറ്റും പക്ഷെ തന്റെ താരങ്ങൾക്ക് അതിനാകുന്നില്ല എന്ന് ഷറ്റോരി പറഞ്ഞു. ഇതിന് പരിഹാരം കണ്ടെത്തിയേ മതിയാകു എന്നും കോച്ച് പറഞ്ഞു.

Advertisement