“പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം തകർത്തു”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ വിനയായത് പരിക്ക് ആണ് എന്ന് ജംഷദ്പൂർ പരിശീലകൻ ഇരിയോണ്ടോ. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ടീം തന്നെ ഉണ്ട്. അവരുടെ പ്രശ്നം പരിക്കുകളാണ്. തുടർച്ചയായ പരിക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം തകർത്തിരിക്കുയാണ് എന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും ജംഷദ്പൂർ പരിശീലകൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്ന ടീമാണ്. പന്ത് കയ്യിൽ വെച്ച് കളിക്കുന്ന ടീം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ശൈലി മികച്ചതാണെന്നും ഇരിയോണ്ടോ പറഞ്ഞു. ഇത് ചെറിയ ലീഗാണ് അതുകൊണ്ട് തന്നെ ചെറിയ പ്രശ്നങ്ങൾ വരെ ക്ലബിന് വലിയ തിരിച്ചടിയാകും എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എപ്പോൾ വേണമെങ്കിലും വിജയിച്ചു തുടങ്ങാം അത്രയ്ക്ക് മികച്ച സ്ക്വാഡ് അവർക്ക് ഉണ്ട്. ജംഷദ്പൂർ കോച്ച് കൂട്ടിച്ചേർത്തു.

Advertisement