ഇരട്ട ഗോളുകളുമായി മൗറിസിയോ, വമ്പൻ തിരിച്ച് വരവിൽ ജെംഷദ്പൂരിനെ സമനിലയിൽ കുരുക്കി ഒഡീഷ

Diego Mauricio Odisha Isl Nuuatqussvm312gyf3trrdwa9
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു വമ്പൻ തിരിച്ച് വരവിന് കളമൊരുങ്ങി. ജെംഷദ്പൂർ എഫ്സി ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ചാണ് പോയന്റ് പങ്കിട്ടത്. വാൽസ്കിസ് ജെംഷദ്പൂർ എഫ്സിക്ക് വേണ്ടി ഇരട്ട ഗോൾ നേടിയപ്പോൾ മൗറിസിയോ ഒഡീഷക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. മലയാളി താരം രഹ്നേഷ് ചുവപ്പ് കണ്ട് പുറത്ത് പോയത് ജെംഷദ്പൂരിന് തിരിച്ചടിയായി.

ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് വിജയമുറപ്പാക്കാൻ ശ്രമിച്ച ജെംഷദ്പൂരിന്റെ സ്വപ്നങ്ങൾ തകർത്ത് ഒഡീഷ എഫ്സി തിരിച്ച് വരവ് നടത്തിയാണ് സമനില പിടിച്ചു. 12ആം മിനുട്ടിലെ പെനാൽറ്റിയിൽ വാൽസ്കിസിലൂടെ ജെംഷദ്പൂർ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ തന്നെ ശുഭം സാരങ്കിയുടെ അലസതയ്ക്ക് ഒഡീഷ നൽകേണ്ടി വന്ന വില വാൽസ്കിസിന്റെ മറ്റൊരു ഗോളാണ്. 77ആം മിനുട്ടിലാണ് ഡിയാഗോ മൗറീസിയോ ആദ്യ ഗോൾ നേടുന്നത്. രഹ്നേഷ് കളം വിട്ട് പോയതിന് പിന്നാലെ ആയിരുന്ന് ഗോൾ പിറന്നത്. ഇഞ്ചുറി ടൈം മൗറിസിയോ ഗോളിലൂടെ ഒഡിഷ സമനില പിടിച്ചെടുക്കുകയും ചെയ്തു.

Advertisement