സമീർ നസ്രി കേരള ബ്ലാസ്റ്റേഴ്സിലേക്കോ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രധാന വാർത്തകളിൽ ഒന്നാണ് സമീർ നസ്രി കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്നത്. എന്നാൽ ഈ വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ? ഈ ട്രാൻസ്ഫർ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നസ്രിയെ പോലെ ഒരു താരത്തെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കില്ല‌.

നീണ്ട കാലം വിലക്ക് കാരണം ഫുട്ബോളിൽ നിന്ന് മാറി നിന്ന നസ്രി അവസാനം ഫുട്ബോളിലേക്ക് മടങ്ങി വന്നു എങ്കിലും കൊറോണ കാരണം ആ മടങ്ങി വരവും മുടങ്ങിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ ഒക്കെ പോലെ വലിയ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് നസ്രി. 32കാരനായ താരത്തിന് ഇപ്പോഴും മികച്ച പ്രകടനം നടത്താൻ ആവും എങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അത്തരമൊരു സൈനിംഗിന് ഇപ്പോൾ നോക്കുന്നില്ല.

നസ്രിക്ക് കൊടുക്കേണ്ട ഭീമമായ വേതനവും ഒപ്പം നസ്രിയുടെ മാച്ച് ഫിറ്റ്നെസും സ്വഭാവവും എല്ലാം കേരള ബ്ലാസ്റ്റേഴ്സിനെ മോശമായി ബാധിച്ചേക്കും. അതുകൊണ്ട് തന്നെ ഐ എസ് എല്ലിൽ കഴിവ് തെളിയിച്ച താരങ്ങളെയും അല്ലേൽ വിദേശത്ത് നിന്ന് ഉള്ള മികച്ച യുവതാരങ്ങളെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ലക്ഷ്യമിടുന്നത്. വിദേശ താരങ്ങളുടെ എണ്ണം ഐ എസ് എൽ ഇത്തവണ കുറച്ചേക്കും എന്നതും ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് പിറകെ ബ്ലാസ്റ്റേഴ്സ് പോകില്ല എന്ന് ഉറപ്പിക്കാൻ സഹായിക്കും.