ഐ എസ് എലിന് നീളം കുറവായത് താരങ്ങളെയും ദേശീയ ടീമിനെയും ബാധിക്കും

Img 20211118 145900
Credit: Twitter

ഐ എസ് എൽ ലീഗിന്റെ നീളം കുറവാണ് എന്നത് മാറേണ്ടതുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ എസ് എല്ലിന് ഇടയിൽ അടുത്തടുത്ത് മത്സരങ്ങൾ വരുന്നതല്ല ഒരു ലീഗ് കഴിഞ്ഞാൽ അടുത്ത ലീഗ് തുടങ്ങാൻ ഏറെ സമയം എടുക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. ഇത് താരങ്ങളുടെ വളർച്ചയെ ബാധിക്കും എന്ന് ഇവാൻ പറഞ്ഞു. ഒരു ചെറിയ പരിക്കേറ്റാൽ പോലും ഇവിടെ ഒരു സീസൺ ആകും നഷ്ടപ്പെടുന്നത്. അത്രക്ക് ലീഗിന് നീളം കുറവാണ്.

ഈ പരിക്കും മറ്റു പ്രശ്നങ്ങളും കാരണം പല കളിക്കാർക്കും ചിലപ്പോൾ മൂന്ന് സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ കളിക്കാൻ ആകു. അത് ഒരു താരത്തിന്റെ വളർച്ചയെ ബാധിക്കും. ഇവിടുത്തെ ക്ലബുകളെ ബാധിക്കും. മാത്രമല്ല അത് ദേശീയ ടീമിനെയും ബാധിക്കുമെന്നും ഇവാൻ പറഞ്ഞു.

Previous articleവാഷിങ്ടൺ സുന്ദർ കൊറോണ പോസിറ്റീവ്
Next articleഐ.പി.എൽ മെഗാ ലേലം ബെംഗളൂരുവിൽ വെച്ച് നടക്കും