വാഷിങ്ടൺ സുന്ദർ കൊറോണ പോസിറ്റീവ്

20220111 164502

ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ സുന്ദർ ഉണ്ടായിരുന്നു. താരം ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഉണ്ടാകില്ല. ഏകദിന ടീം ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. സുന്ദർ അവർക്ക് ഒപ്പം യാത്ര തിരിക്കില്ല. കൊറോണ മാറിയാൽ മാത്രമെ താരം ഇനി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയുള്ളൂ. സ്ക്വാഡിനൊപ്പം വാഷിങ്ടൺ സുന്ദർ പരിശീലനം നടത്തി കൊണ്ടിരിക്കുക ആയിരുന്നു. എന്നാൽ ബാക്കി എല്ലാവരും ടെസ്റ്റിൽ നെഗറ്റീവ് ആയി. കഴിഞ്ഞ മാർച്ചിന് ശേഷം വാഷിങ്ടൺ സുന്ദറിന് പരിക്കുകൾ കാരണം ഇന്ത്യക്ക് ആയി കളിക്കാനായിട്ടില്ല.

Previous articleഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം
Next articleഐ എസ് എലിന് നീളം കുറവായത് താരങ്ങളെയും ദേശീയ ടീമിനെയും ബാധിക്കും