ഐ എസ് എൽ ഉദ്ഘാടന മത്സരം, ഈസ്റ്റ് ഗ്യാലറിയിലെയും വെസ്റ്റ് ഗ്യാലറിയിലെയും ടിക്കറ്റുകൾ വിറ്റു തീർന്നു

Newsroom

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ വേഗത്തിൽ ആണ് വിറ്റു തീരുന്നത്‌. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് പുറത്ത് വിട്ട് 5 മണിക്കൂറുകൾക്ക് അകം പ്രധാന സ്റ്റാൻഡുകളായ ഈസ്റ്റ് ഗ്യാലറിയിലെയും വെസ്റ്റ് ഗ്യാലറിയിലെയും ടിക്കറ്റുകൾ വിറ്റു തീർന്നു. ഈസ്റ്റ് ഗ്യാലറി ടിക്കറ്റ് വിറ്റു തീരാൻ ഒരു മണിക്കൂർ പോലും ആയില്ല.

Picsart 23 09 12 07 57 47 492

ഉദ്ഘാടന ദിവസം ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇനി 9 ദിവസം മാത്രമേ മത്സറ്റത്തിനായി ഉള്ളൂ. ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും ഒഴികെ ഉള്ള ടിക്കറ്റുകൾ ഇപ്പോഴും ‌ ഇൻസൈഡർ ഡോട് കോം വഴി വാങ്ങാവുന്നതാണ്. 299 രൂപ മുതലാണ് ടിക്കറ്റുകൾ തുടങ്ങുന്നത്.

നോർത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആകും 299 രൂപയുടെ ടിക്കറ്റിന് പ്രവേശിക്കാൻ കഴിയുന്ന സ്റ്റാൻഡുകൾ. 499, 899, 1999 രൂപയുടെ ടിക്കറ്റുകളും ഇപ്പ ലഭ്യമാണ്.