“ആരും ഇപ്പോൾ ഫുട്ബോളിനെ കുറിച്ച് സംസാരിക്കുന്നില്ല, കാര്യങ്ങൾ ഒട്ടും എളുപ്പമല്ല” – ഇവാൻ

20220114 235342

ഐ എസ് എല്ലിൽ കാര്യങ്ങൾ ആശങ്ക നൽകുന്നതാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കോവിഡ് ഒരു ചെയ്ൻ പ്രോസസ് പോലെ വളർന്നു വരികയാണ്. ഇപ്പോൾ 9 ക്ലബുകൾ ഐസൊലേഷനിൽ ആണ്. വുകമാനോവിച് പറഞ്ഞു. കാര്യങ്ങൾ ആർക്കും എളുപ്പമല്ല. ഇപ്പോൾ ആരും ഇവിടെ ഫുട്ബോളിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നും ആശങ്കകൾ ആണ് എല്ലാവർക്കും എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.
20220114 235400

താരങ്ങൾക്കും മറ്റുള്ളവർക്കും അവരുടെ കുടുംബത്തെ കുറിച്ചും മറ്റും ചിന്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒന്നും അറിയില്ല. കളിക്കായി പരിശീലനം നടത്താത്തതിനാൽ കൂടുതൽ പരിക്ക് ഉണ്ടാകും എന്നു താൻ ഭയക്കുന്നു എന്നും ഇവാൻ പറഞ്ഞു.

അപേക്ഷ; വാട്സാപ്പ് വഴി ഈ വാർത്ത കോപ്പി പെയ്സ്റ്റ് ചെയ്യുന്നവർ സ്നേഹത്തിന്റെ പേരിൽ എങ്കിലും Fanport എന്ന് ക്രെഡിറ്റ് വെക്കുക. അധ്വാനം ആണ്.

Previous articleമോഹൻ ബഗാന് മാത്രം ഒരു നിയമമോ! “ഐ എസ് എൽ അവസാനിച്ചാൽ മതിയെന്നാണ് താരങ്ങൾ ആഗ്രഹിക്കുന്നത്” ആഞ്ഞടിച്ച് എഡു ബേഡിയ
Next articleഇന്ത്യന്‍ ടീമിനെതിരെ നടപടിയില്ല, താക്കീത് മാത്രം