ഇന്ത്യന്‍ ടീമിനെതിരെ നടപടിയില്ല, താക്കീത് മാത്രം

Sports Correspondent

Indiadrs
Download the Fanport app now!
Appstore Badge
Google Play Badge 1

ഡിആര്‍എസില്‍ പാളിച്ച സംഭവിച്ചുവെന്ന ഇന്ത്യന്‍ ടീമിന്റെ വിമര്‍ശനവും അതിന് ശേഷമുള്ള പിച്ചിലെ മോശം പ്രതികരണത്തിനുമെതിരെ നടപടിയില്ലെന്ന് അറിയിച്ച് ഐസിസി. എന്നാൽ ഇത്തരം പ്രവൃത്തിയ്ക്കെതിരെ താക്കീത് ഐസിസി നല്‍കി.

മാച്ച് റഫറി ആന്‍ഡി പൈക്രോഫ്ട് ആണ് ഇന്ത്യന്‍ ടീമിന്റെ ഓൺ‍ഫീൽഡ് പെരുമാറ്റത്തിൽ താക്കീത് നല്‍കിയത്.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ 21ാം ഓവറിൽ ഡീന്‍ എൽഗാറിനെ അമ്പയര്‍ മരിയസ് ഇറാസ്മസ് എൽബിഡബ്ല്യ വിധിച്ചുവെങ്കിലും ബോള്‍ ട്രാക്കിംഗിൽ പന്ത് മിസ്സ് ചെയ്യുന്നുവെന്നാണ് കാണിച്ചത്.

ഇതിനെതിരെ അമ്പയര്‍ ഇറാസ്മസും അസംഭവ്യം എന്നാണ് ആദ്യ പ്രതികരണം. ഇതിനെത്തുടര്‍ന്ന് അശ്വിന്‍, മയാംഗ്, വിരാട് കോഹ്‍ലി എല്ലാം ബ്രോഡ്കാസ്റ്റര്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരുന്നു.