ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ച് ഒന്നാം സ്ഥാനത്തിന് അടുത്ത് മോഹൻ ബഗാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ മോഹൻ ബഗാന് വീണ്ടും വിജയം. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ബെംഗളൂരു എഫ് സി അവരുടെ ദയനീയ ഫോം ആവർത്തിക്കുന്നതാണ് ഇന്ന് കണ്ടത്. ഗുർപ്രീതിന്റെ ഗംഭീര പ്രകടനം ഇല്ലായിരുന്നു എങ്കിൽ വലിയ ഗോൾ മാർജിനിൽ ബെംഗളൂരു എഫ് സി പരാജയപ്പെടേണ്ടി വന്നേനെ.

ഇന്ന് ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. ആദ്യം 37ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് റോയ് കൃഷ്ണ ആണ് ഗോൾ നേടിയത്. റോയ് കൃഷ്ണയെ പ്രതീക് വീഴ്ത്തിയതിന് അയ്യിരുന്നു പെനാൾട്ടി ലഭിച്ചത്. 44ആം മിനുട്ടിൽ ഒരു മനോഹര ഫ്രീകിക്കിൽ നിന്ന് മാർസെലീനോ ആണ് മോഹൻ ബഗാന്റെ രണ്ടാം ഗോൾ നേടിയത്. ലീഡ് വർധിപ്പിക്കാൻ ഒരുപാട് അവസരങ്ങൾ എ ടി കെ മോഹൻ ബഗാന് ലഭിച്ചിരുന്നു എങ്കിലും അവസരങ്ങൾ അവർ മുതലെടുത്തില്ല. ഈ വിജയത്തോടെ മോഹൻ ബഗാൻ ഒന്നാമതുള്ള മുംബൈ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം വെറും 1 പോയിന്റായി കുറച്ചു