ബെംഗളൂരു എഫ് സിക്ക് ഈ സീസണിൽ കാര്യങ്ങൾ അത്ര സുഖമമല്ല. ഇന്ന് വീണ്ടും ഐ എസ് എല്ലിൽ ഒരു പരാജയം ബെംഗളൂരു നേരിടേണ്ടി വന്നു. കരുത്തരായ എ ടി കെ കൊൽക്കത്ത ആണ് ബെംഗളൂരു എഫ് സിയെ ഇന്ന് വീഴ്ത്തിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എ ടി കെയുടെ വിജയം. ഒരു ഷോട്ട് ടാർഗറ്റിൽ പോലും അടിക്കാൻ ഇന്ന് ബെംഗളൂരു എഫ് സിക്കായില്ല.
ഇന്ന് മത്സരത്തിന്റെ 47ആം മിനുട്ടിൽ വില്യംസിന്റെ വകയായിരുന്നു എ ടി കെയുടെ വിജയ ഗോൾ. ജയേഷ് റാണെ ആണ് അവസരം ഒരുക്കിയത്. ഈ ജയത്തോടെ എ ടി കെ കൊൽക്കത്ത ലീഗിന്റെ തലപ്പത്ത് എത്തി. എ ടി കെയ്ക്ക് 10 മത്സരങ്ങളിൽ നിന്ന് 18 പോയന്റാണ് ഉള്ളത്. ബെംഗളൂരു എഫ് സിക്ക് 16 പോയന്റുമാണ് ഉള്ളത്.