കേരള ബ്ലാസ്റ്റേഴ്സ് vs ഇന്ത്യൻ ഫുട്ബോൾ ടീം, സൗഹൃദ മത്സരം നടക്കും

കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ഫുട്ബോൾ ടീമും തമ്മിൽ ഉള്ള സൗഹൃദ മത്സരത്തിന്റെ തീയതിൽ ഏതാണ്ട് തീരുമാനമായി. സെപ്റ്റംബറിലെ ഇന്ത്യൻ ക്യാമ്പിന്റെ സമയത്ത് ആകും ഈ സൗഹൃദ മത്സരം നടക്കുക. സെപ്റ്റംബർ 18നോ 19നോ ആകും ഈ മത്സരം നടക്കുക. ഇന്ത്യ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നെ ആകും ഈ മത്സരം നടക്കുക.

ഇന്ത്യ സെപ്റ്റംബർ 22നാണ് സൗഹൃദ മത്സരങ്ങൾ കളിക്കാനായി വിയറ്റ്നാമിലേക്ക് പോവുക‌. അവിടെ ഇന്ത്യ സിംഗപ്പൂരിനെയും വിയറ്റ്നാമിനെയും നേരിടും. ഇന്ത്യയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ മത്സരം വേണം എന്ന് ഇവാൻ വുകമാനോവിച് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാചും ഈ ആവശ്യത്തിന് ഒപ്പം നിൽക്കുകയായിരുന്നു.