ഓസിലിനെയും കൊലാസിനാചിനെയും അക്രമിച്ച ആൾക്ക് പത്ത് വർഷം തടവ്

- Advertisement -

ആഴ്സണൽ താരങ്ങളായ ഓസിലിനെയും കൊലാസനിചെയും ആക്രമിച്ച കവർച്ചക്കാരിൽ ഒരാൾക്ക് പത്തു വർഷം ജയിൽ ശിക്ഷ. ലണ്ടണിൽ തന്നെയുള്ള രണ്ട് യുവാക്കളെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാളുടെ ശിക്ഷ മാത്രമാണ് വിധിച്ചത്. രണ്ടാമത്തെ ആളുടെ വിധി അടുത്ത ദിവസങ്ങളിൽ വരും.

ഓഗസ്റ്റിൽ നോർത്ത് ലണ്ടണിൽ വെച്ച് ആയിരുന്നു കയ്യിൽ കത്തിയുമായി രണ്ട് കവർച്ചക്കാർ ആഴ്സണൽ താരങ്ങൾക്ക് എതിരെ തിരിഞ്ഞത്. മുഖം മറച്ചെത്തിയ സംഘം കത്തിയുമായി തിരിഞ്ഞപ്പോൾ അവരോട് പൊരുതി കൊലാസിനാച് അവരെ ഓടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഓസിലിനെയും കുടുംബത്തെയും അന്ന് കൊലാസിനിചിന്റെ ധൈര്യമായിരുന്നു രക്ഷിച്ചത്. കവർച്ച ശ്രമത്തിനാണ് ഈ 10 വർഷത്തെ ശിക്ഷ ഇപ്പോൾ നൽകിയത്.

Advertisement