ഐകർ ഗുവറൊറ്റ്ക്സേന എഫ് സി ഗോവയിൽ എത്തി

എഫ് സി ഗോവ പുതിയ സീസണിലേക്കായി ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് വിങ്ങറായ ഐകർ ഗുവറൊറ്റ്ക്സേന ആണ് എഫ് സി ഗോവയിലേക്കെത്തുന്നത്. ഐകർ രണ്ടു വർഷത്തെ കരാറിൽ ആകും എഫ് സി ഗോവയിലേക്ക് എത്തുന്നത്. ലെഫ്റ്റ് വിങ്ങറ് ആയ ഗുവറൊക്സേന അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ നിന്നാണ് ഗുവറൊക്സേന ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നു.

അവസാനമായി ലോഗ്രോനസിലാണ് കളിച്ചത്. വെസ്റ്റേൺ യുണൈറ്റഡ്, വോളോസ്, മിറാണ്ടസ് എന്ന് തുടങ്ങി ഓസ്ട്രേലിയ, ഗ്രീസ്, സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. മുന്നൂറിലധികം മത്സരങ്ങൾ താരം പ്രൊഫഷ കരിയറിൽ കളിച്ചിട്ടുണ്ട്.

എഫ് സി ഗോവയുടെ ഭാഗമാകുന്നതിൽ സന്തോഷം ഉണ്ട് എന്നും ഗോവ തന്നിൽ കാണിച്ച ആത്മവിശ്വാസത്തിന് തന്റെ പ്രകടനങ്ങളിലൂടെ നന്ദി പറയും എന്നും ഐകർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.