ജഡേജ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധമപ്പെട്ട ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്തു, ക്ലബ് വിടുമെന്ന് സൂചനകൾ

Jadeja

ഐ പി എൽ ക്ലബായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരമായ രവീന്ദ്ര ജഡേജ ക്ലബ് വിടും എന്ന സൂചനകൾ ആണ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ തന്റെ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. ഇത് താരവും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടാൻ സാധ്യത ഉണ്ടെന്ന വാർത്തകൾ ഇതോടെ ചൂട് പിടിക്കുകയാണ്.

കഴിഞ്ഞ സീസണ ജഡേജയെ ക്യാപ്റ്റൻ ആക്കി സി എസ് കെ നിയമിച്ചു എങ്കിലും സീസൺ അവസാനം ആകുന്നതിന് മുമ്പ് ജഡേജയെ പുറത്താക്കിയിരുന്നു. അന്ന് മുതൽ താരവും മാനേജ്മെന്റും തമ്മിൽ പല പ്രശ്നങ്ങളും നടക്കുകയാണ്‌. ധോണിയുടെ പിറന്നാളിന് ഇത്തവണ ജഡേജ ആശംസകൾ അറിയിക്കാത്തതും താരവും ചെന്നൈയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജഡേജയും സി എസ് കെയുമായി ഒരു പ്രശ്നങ്ങളും ഇല്ല എന്നും താരം ക്ലബിൽ തന്നെ തുടരുമെന്നും സി എസ് കെ പറയുന്നു.