എടികെയോട് പൊരുതി ബ്ലാസ്റ്റേഴ്സ്, ആദ്യ പകുതി ഗോൾ രഹിതം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ സമനിലയിൽ. ഗോളടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. നിരവധി അവസരങ്ങളാണ് എടികെക്ക് ലഭിച്ചത്. തുടർച്ചായി കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കീറി മുറിക്കാൻ എടികെക്ക് സാധിച്ചു. എങ്കിലും ഗോളടിക്കാൻ റോയ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള എടികെയുടെ അക്രമണനിരക്ക് സാധിച്ചില്ല.

ഗോളടിക്കാൻ റോയ് കൃഷ്ണക്ക് ലഭിച്ച സുവർണാവസരം പാഴായിരുന്നു. റാകിപിന്റെ പ്രതിരോധമാണ് കേരള ബ്ലാസ്റ്റേഴ്സിന് തുണയായത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ റോയ് കൃഷ്ണ ബോക്സിൽ വീണെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. ഫ്രീ കിക്ക് മാാത്രമാണ് എടികെക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് മെസ്സി ബൗളിയുടെ ചില ശ്രമങ്ങൾ മാത്രമാണുണ്ടായത്.

Advertisement