ഹോർമിപാം ഇന്ത്യൻ ടീമിൽ എത്തിയതിൽ സന്തോഷം എന്ന് ഇവാൻ

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ ഹോർമിപാം ഇടം നേടിയതിൽ താൻ സന്തോഷവാൻ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് പറഞ്ഞു. ഹോർമി വലിയ ഭാവിയുള്ള താരമാണ്. ഈ സീസണിൽ അദ്ദേഹം വലിയ രീതിയിൽ വളരുകയും ചെയ്തു. ഈ അവസരം താരത്തിന് ഗുണം ചെയ്യും എന്നും ഇവാൻ പറഞ്ഞു.

ഇത് ഹോർമിപാമിന്റെ ഐ എസ് എല്ലിലെ ആദ്യ സീസൺ മാത്രമാണ് എന്നത് ആരും മറക്കരുത്. വലിയ താരങ്ങളോട് പൊരുതിയാണ് ഹോർമിപാം ഈ നിലയിലേക്ക് എത്തിയത്. താൻ ഈ താരങ്ങളുടെ എല്ലാം വളർച്ചയിൽ സന്തോഷവാൻ ആണ്. താൻ ഇവിടെ വന്നതു മുതൽ യുവതാരങ്ങളെ വളർത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയ ടീമിനേക്ക് താരങ്ങളെ സംഭാവന ചെയ്യുക കേരള ബ്ലാസ്റ്റേഴ്സിന്റെ വിശാലമായ ലക്ഷ്യമാണ് എന്നും ഇവാൻ പറഞ്ഞു.