ഐലീഗിലേക്ക് പുതിയ ക്ലബുകളെ ക്ഷണിച്ച് എ ഐ എഫ് എഫ്

ഐ ലീഗ് പുതിയ സീസണ് മുന്നോടിയായി പുതിയ ക്ലബുകളെ ക്ഷണിക്കുകയാണ് ഐ എഫ് എഫ്. ജൂൺ 20ന് അകം താല്പര്യമുള്ള ക്ലബുകൾക്ക് അപേക്ഷ സമർപ്പിക്കാം. ബിഡ് വിജയിക്കുന്ന ക്ലബുകൾക്ക് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒന്നോ രണ്ടോ ക്ലബുകളെ നേരിട്ട് ഐ ലീഗിൽ എത്തിക്കാൻ ആണ് എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നത്. മോഹൻ ബഗാൻ ഇത്തവണ ഐ ലീഗിൽ നിന്ന് മാറി ഐ എസ് എല്ലിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

ഡെൽഹി, റാഞ്ചി, അഹമ്മദാബാദ്, ജയ്പൂർ, ജോദ്പൂർ, ലക്നൗ, ഭോപ്പാൽ എന്നീ സ്ഥലങ്ങളിൽ ഉള്ള ക്ലബുകൾക്ക് ആകും മുൻ ഗണന. കേരളത്തിൽ നിന്ന് ഏതെങ്കിലും ക്ലബുകൾ അപേക്ഷ സമർപ്പിക്കുമോ എന്ന് വ്യക്തമല്ല. മുമ്പ് ഇത്തരം ബിഡ് വഴി ആയിരുന്നു ഗോകുലം കേരള ഐലീഗിലേക്ക് എത്തിയത്.

Previous articleഗുർജീന്ദർ കുമാർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ
Next articleടൊണാലി ഇന്റർ മിലാനിൽ എത്തും