അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്താൻ ഫ്രാൻ സോറ്റ ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് താരമായ ഫ്രാൻ സൊറ്റ ആകും ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. അമിർ ഡെർവിസെവിച് ക്ലബ് വിടുന്ന ഒഴിവിലേക്ക് ആകും ഫ്രാൻ സൊറ്റ എത്തുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ താരം വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ്. ഒസാസുനയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്.
20220125 181451

പെന സ്‌പോർട്‌സ് എഫ്‌സി, സിഡി വരേയ, എസ്‌ഡി ലോഗ്രോൺസ്, എസ്‌ഡി ലിയോവ, സിഡി ട്രോപ്പസോൺ തുടങ്ങിയ സ്പാനിഷ് ടീമുകൾക്കായി 31കാരനായ മിഡ്‌ഫീൽഡർ കളിച്ചിട്ടുണ്ട്. ഈ സൈനിംഗ് കൊണ്ടെങ്കിലും സീസണിൽ നാണക്കേടുകളിൽ നിന്ന് രക്ഷപ്പെടാ‌ ആകുമെന്നാണ് ഈസ്റ്റ് ബംഗാൾ കരുതുന്നത്.