റൂപേ പ്രൈം വോളിബോള്‍ ലീഗ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദിനെതിരെ

കാലിക്കറ്റ് ഹീറോസ്-കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരം ഫെബ്രുവരി 18ന്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കരുത്തരായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. 23 ദിവസങ്ങളിലായി 24 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നീ ഏഴ് ടീമുകളും ഓരോ വീതം റൗണ്ട് റോബിന്‍ മത്സരങ്ങള്‍ കളിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 27നായിരിക്കും റുപേ െ്രെപം വോളിബോള്‍ ലീഗിന്റെ കലാശക്കളി.

ഫെബ്രുവരി 18നാണ് കേരള ടീമുകളായ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലുള്ള മത്സരം. ഫെബ്രുവരി 8ന് ബംഗളൂരു ടോര്‍പ്പിഡോസ്, 16ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കാലിക്കറ്റ് ഹീറോസ്, 22ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 23ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിങ്ങനെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ മത്സരങ്ങള്‍. കാലിക്കറ്റ് ഹീറോസ് 7ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. 9ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 14ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 17ന് ചെന്നൈ ബ്ലിറ്റ്‌സ്, 18ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, 21ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തില്‍ കാലിക്കറ്റിന്റെ മറ്റു മത്സരങ്ങള്‍. വൈകിട്ട് ഏഴിനാണ് എല്ലാ മത്സരങ്ങളും. രണ്ടു മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11നും 17നും രണ്ടാം മത്സരം രാത്രി 9ന് തുടങ്ങും.

Img 20220125 Wa0065Img 20220125 Wa0066Img 20220125 Wa0063Img 20220125 Wa0064