ക്ലബുകൾക്ക് വിദേശ താരങ്ങളെ സൈൻ ചെയ്യാം, ഫിഫയുടെ വിലക്ക് പ്രശ്നമല്ല

20220822 024052

ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയത് ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫറുകളെ ബാധിക്കില്ല എന്ന് എ ഐ എഫ് എഫ് പ്രതിനിധികൾ അറിയിച്ചു. നേരത്തെ ഫിഫ വിലക്ക് ഉള്ളത് കൊണ്ട് ഇന്ത്യൻ ക്ലബുകൾക്ക് വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ആകില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചില ഇന്ത്യൻ ക്ലബുകൾ പുതിയ വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്തു. ഇതോടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ഉറപ്പായി.

ഇതുകൊണ്ട് ഇനി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിദേശ താരത്തെ സൈൻ ചെയ്യാൻ ആകും. ഇതുവരെ അഞ്ച് വിദേശ താരങ്ങളെയെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുള്ളൂ. ഓഗസ്റ്റ് 31ന് മുമ്പ് ആറാം വിദേശ താരത്തെ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഓഗസ്റ്റ് 31ന് ട്രാൻസ്ഫർ വിൻഡോ അടക്കും എന്നതിനാൽ ഇതിനകം വിദേശ താരങ്ങളെ സൈൻ ചെയ്യുക ആണ് ലക്ഷ്യം. ക്ട്രാൻസ്ഫർ വിൻഡോ അടച്ചാലും ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളെ ക്ലബുകൾക്ക് സ്വന്തമാക്കാൻ ആകും.