അർഷ്ദീപ് സിങിനെ എഫ് സി ഗോവ റാഞ്ചും

Arshdeep

ഒഡീഷ എഫ് സിയുടെ ഗോൾ കീപ്പറായ അർഷ്ദീപ് സിംഗിനെ എഫ് സി ഗോവ സ്വന്തമാക്കും. താരവുമായി എഫ് സി ഗോവ ഇതിനകം തന്നെ കരാർ ധാരണയിൽ എത്തി. ഈ സീസൺ അവസാനിക്കുന്നതോടെ അർഷ്ദീപ് ഗോവയിൽ കരാർ ഒപ്പുവെക്കും. ഐ എസ് എല്ലിൽ ഇതുവരെ 31 മത്സരങ്ങൾ അർഷ്ദീപ് കളിച്ചിട്ടുണ്ട്.

മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരമാണ് അർഷ്ദീപ് സിംഗ്‌. ഡെൽഹി ഡൈനാമോസിലൂടെ ആണ് ഐ എസ് എല്ലിൽ എത്തിയത്. പിന്നീട് ഒഡീഷ ആയപ്പോഴും ക്ലബിനൊപ്പം തുടർന്നു. 24കാരമായ അർഷ്ദീപ് സിംഗ് നാലു വർഷത്തോളം മിനേർവയിൽ ഉണ്ടായിരുന്നു. എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ ആയിരുന്നു അർഷ്ദീപിന്റെ കരിയർ ആരംഭം. ഷില്ലോങ്ങ് ലജോങ്ങിനായും അർഷ്ദീപ് ഐലീഗ് കളിച്ചിട്ടുണ്ട്.