ഇന്ന് എഫ് സി ഗോവ ജംഷദ്പൂർ പോരാട്ടം

Img 20211126 110359

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 ന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ വെള്ളിയാഴ്ച ബാംബോളിനിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്‌സി 2021 ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരായ എഫ്‌സി ഗോവയെ നേരിടും. ഇരു ടീമുകളും ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ജംഷദ്പൂരിന് ആദ്യ മത്സരം സമനില ആയിരുന്നു എങ്കിൽ ഗോവ ആദ്യ മത്സരത്തിൽ മുംബൈയോട് പരാജയപ്പെടുക ആയിരുന്നു.

ജംഷഡ്പൂർ എഫ്‌സിക്ക് അവരുടെ ചരിത്രത്തിൽ ഇതുവരെ സെമി ഫൈനലിന് യോഗ്യത ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിജയം നേടി ഈ സീസൺ നേർവഴിയിൽ ആക്കുക ആകും ഓവൻ കോയ്ലിന്റെ ടീമിന്റെ ലക്ഷ്യം. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Previous articleദേശീയ വനിതാ സീനിയർ ചാമ്പ്യൻഷിപ്പ്, കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു
Next articleവിഘ്നേഷിന്റെ പരിക്ക് സാരമുള്ളത്, ആറ് ആഴ്ചയോളം പുറത്ത്