അടിക്ക് തിരിച്ചടി, സി കെ വിനീതിന്റെ ഗോളിൽ കേരളം ഒപ്പത്തിനൊപ്പം

എഫ് സി ഗോവയുമായുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു കൊണ്ട് ഒപ്പത്തിനൊപ്പം 1-1 എന്ന സ്കോറിൽ നിൽക്കുന്നു. കളിയുടെ ഏഴാം മിനുട്ടിൽ വഴങ്ങിയ ഗോൾ കേരളത്തെ പേടിപ്പിച്ചു എങ്കിലും ശക്തമായ രീതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചു വരികയായിരുന്നു.

ഏഴാം മിനുട്ടിൽ കോറോ ആണ് എഫ് സി ഗോവയെ മുന്നിൽ എത്തിച്ചത്. മധ്യനിരയിൽ കിസിറ്റോ ഇല്ലാത്തത് തുടക്കത്തിൽ കേരളത്തിന്റെ താളം തെറ്റിച്ചു. അത് മുതലാക്കിയാണ് കൊറോ ഗോൾ നേടിയത്. എന്നാൽ 29ആം മിനുട്ടിൽ സി കെ വിനീതിന്റെ സ്ട്രൈക്കിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി.

ബ്രൗണിന്റെ ഹെഡർ സ്വീകരിച്ച സി കെ വിനീതിന് ഫിനിഷ് ചെയ്യേണ്ട കടമ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സി കെയുടെ സീസണിലെ മൂന്നാമത്തെ ഗോളാണിത്. ഗോളിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോയ്ക്ക് പരിക്കേറ്റത് കേരളത്തെ ഇടവേളയ്ക്ക് പിരിയുമ്പോൾ നിരാശയിലാക്കി. റിനോയ്ക്ക് പകരം ലാകിച് പെസിചാണ് ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial