സന്നാഹ മത്സരത്തിൽ ഈസ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

Img 20201110 181516
- Advertisement -

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുടെ വലിയ വിജയം തന്നെ ഈസ്റ്റ് ബംഗാളിന് ഇന്ന് സ്വന്തമാക്കാൻ ആയി. റോബി ഫൗളറിന്റെ ടീം തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ലീഡ് എടുത്തത്. പിൽകിങ്ടൺ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പിന്നാലെ പിൽകിങ്ടൺ തന്നെ രണ്ടാം ഗോളും നേടി. ഗാരി ഹൂപർ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. ഗോപി ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോളും നേടി. ഗോളിന് പിറകിൽ പോയ ശേഷമാണ് തിരിച്ചടിച്ച് വലിയ ജയത്തിലേക്ക് കയറിയത്. ഈസ്റ്റ് ബംഗാൾ നിരയിൽ ഇന്ന് എല്ലാ വിദേശ താരങ്ങളും കളിച്ചിരുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് വിദേശ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങിയില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇതിനു മുമ്പ് കളിച്ച ഒരു സന്നാഹ മത്സരത്തിലും പരാജയം അറിഞ്ഞിരുന്നില്ല. ഇനി നവംബർ 14ന് ജംഷദ്പൂരിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരം.

Advertisement